പിഴച്ചവനെന്നു ആരോ പഴിച്ചത് കേട്ട്
ഞാനും വിളിച്ചു പിഴച്ചവന്‍ പിഴച്ചവന്‍ ..!
പിഴച്ചതെവിടെ എന്ന് നിനച്ചതേ ഇല്ല
പിഴവ് തിരുത്തുവാന്‍ ശ്രമിച്ചതുമില്ല ..!
പിഴച്ചവന്‍ പിഴച്ചവന്‍ എന്ന് പഴിച്ച്
എന്‍റെ നാവു പിഴച്ചത് ഞാനറിഞ്ഞില്ല.!
പിഴച്ചവന്‍ മനം നൊന്തു മരിച്ചപ്പോഴാണ്
എന്‍റെ പിഴച്ച നാവിനെ തിരിച്ചറിഞ്ഞത് .!
______________________________
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ