പേജുകള്‍‌

ലേബലുകള്‍

2010, ഡിസംബർ 25, ശനിയാഴ്‌ച

മുഷിപ്പിലെ മുത്ത്.

തൂമ്പ പിടിച്ചു തഴമ്പിച്ച കൈകളാല്‍
അച്ഛന്‍ തലോടുമ്പോളസഹ്യനായി ഞാന്‍.!
ബീഡിക്കറ നാറും ചുണ്ടിനാല്‍ ചുംബനം-
നല്‍കുമ്പോളെനിക്കു മനം പുരട്ടല്‍.!!!

വിയര്‍പ്പു നാറും നെഞ്ചില്‍ കിടത്തി-
കൊഞ്ചിക്കളിപ്പിയ്ക്കേ
 അസഹ്യനായ് പിടഞ്ഞു ഞാന്‍.!!!
സ്നേഹമാണച്ഛന്‍ പകുത്തു
നല്‍കുന്നതെന്നന്നേരം
ചിന്തിയ്ക്കാനായില്ലെനിക്ക്.!

പരുക്കന്‍ മീശരോമങ്ങളെന്നെ കുത്തവേ
അച്ഛനെ വല്ലാതെ  വെറുത്തു പോയ്..!
അച്ഛന്‍റെ നെഞ്ചിലെ രോമം പിടിച്ചു
പിച്ച് നോവിച്ചിട്ടും അച്ഛന്‍ വെറുത്തില്ല.!!

ഉച്ചയൂണില്‍ ഞാന്‍ മൂത്രിച്ച നേരത്തും
അച്ഛനാ...ഊണു മനംപുരട്ടായില്ല.!!!
തെറ്റിനെ ശാസിയ്ക്കേ ധിക്കാരം ചൊല്ലിയാ
നെഞ്ചു ഞാന്‍  നോവിച്ചു !
എപ്പോഴും എന്നെക്കുറിച്ചുള്ള പൊള്ളലില്‍
പിടഞ്ഞു തളരുന്നതാണെന്ന്‍ നിനച്ചില്ല !

പണി കഴിഞ്ഞെത്തുമ്പോളച്ഛന്‍റെ കയ്യിലെ
പലഹാരപ്പൊതിയായിരുന്നു  കൊതി നോട്ടം  !
അച്ഛന്‍റെ ഹൃദയമാണാ..പൊതിയിലെന്ന്
അന്നേരം കാണാന്‍ കഴിഞ്ഞിരുന്നില്ലല്ലോ !?
ഇന്നെന്‍റെയച്ഛനെന്നൊപ്പമില്ലാഞ്ഞപ്പോള്‍,
അന്നത്തെ സ്നേഹം തിരിച്ചറിയുന്നു ഞാന്‍.!!. .
-------------------------------------------------------------------------------------

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

valare nannai..eniyum nannai yezhuthuka

അസിം കോട്ടൂര്‍ .. പറഞ്ഞു...

സ്നേഹം നഷ്ടമാകുമ്പോള്‍
അതിന്റെ ആഴം അറിയുന്നു..
അച്ഛന്‍,അമ്മമാരുടെ സ്നേഹം
ഒരുപാട് വിലപ്പെട്ടതാണ്‌..

...നല്ലൊരു കവിത..കണ്ണ് നനഞ്ഞു..

Anvar76@yahoo.com പറഞ്ഞു...

nannayittund.

Unknown പറഞ്ഞു...

ഇന്നിന്റെ ചില യാഥാറ്തഥ്യങ്ങള്..നന്ദി...

Unknown പറഞ്ഞു...

snehathite vila yenikkanubavappettu...thanks..