പേജുകള്‍‌

ലേബലുകള്‍

2010, ഡിസംബർ 8, ബുധനാഴ്‌ച

ഇളംവെയില്‍

കണ്ണീരില്‍ കഴുകിയ ജീവിതത്തില്‍
സ്നേഹത്തിന്‍  ഇളംവെയില്‍  തഴുകിയപ്പോള്‍
ഇരുള്‍മൂടിയ മനസ്സിന്റെയുള്ളിലൊരു
തിരിനാളം  എന്തിനോ വേണ്ടി തെളിഞ്ഞു ,

മരണത്തിന്‍ കരിമുകില്‍ പ്രണയിച്ച ഞാനൊരു
മണിവീണപോലെ ചിരിച്ചു ...!
സത്യത്തിന്‍ നിലാവെളിച്ചം പൊഴിച്ചപ്പോള്‍
വിഡ്ഢിവേഷം തന്ന ലോകം !,

സൂര്യനെപ്പോലെ സ്നേഹം ചൊരിഞ്ഞപ്പോള്‍
ദുഃഖക്കടല്‍മൂടി എന്നെക്കെടുത്തിയോര്‍ ,
വിശപ്പിനാല്‍  കേണയെന്‍ ആമാശയത്തിലായ്
വിഷം നിറപ്പിച്ച് മരണച്ചോറൂട്ടിയോര്‍ ,

 തെറ്റിന്‍ കയങ്ങളില്‍ തള്ളിയിട്ടിട്ടെന്നെ
കുറ്റവാളിയാക്കി കൈവിട്ടുപോയവര്‍ .....!!

ചതിമൂത്ത ലോകത്തു ഗതികെട്ടുനിന്ന ഞാന്‍ ....,
ജീവിത കാഴ്ച്ചകള്‍ നിറം കെട്ടുപോകവേ....,
വഴി മുട്ടി മരണം നിനയ്ക്കവേ ....,
ഒരു സ്നേഹ പുഞ്ചിരി തന്നു നീ ..
 ഇരുള്‍ വീണ മനസ്സിന്റെ തിരി വീണ്ടും തെളിച്ചപ്പോള്‍
 നിന്നെ ഞാനറിയാതെ പിന്നെയും പ്രണയിച്ചു പോയി .!

മരണത്തിന്‍ ഇരുളിനെ ഇനി ഞാന്‍ വെറുക്കട്ടെ...!?
നീയെന്നെ ചതിക്കില്ലെന്നോര്‍ക്കുന്ന ഞാന്‍ ,
ഇനിയുമൊരു വിഢ്ഡിയായ് തീരുമോ...?!!!!.
==============================================================

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

samooham nammodu kanikkunna aneethikalodulla prathikaranam ...kollam,best wishes.

അസിം കോട്ടൂര്‍ .. പറഞ്ഞു...

കണ്ണീരില്‍ കഴുകിയ ജീവിതത്തില്‍ ,
സ്നേഹത്തിന്റെ ഇളംവെയില്‍ തഴുകിയപ്പോള്‍ ,
ഇരുള്‍മൂടിയ മനസ്സിന്റെയുള്ളിലൊരു -
തിരിനാളം എന്തിനോ വേണ്ടി തെളിഞ്ഞു ,
മരണത്തിന്‍ കരിമുകില്‍ പ്രണയിച്ച ഞാനൊരു ,
മണിവീണപോലെ ചിരിച്ചു ...!

nalla varikal..thudaruka...ashamsakal...

Anvar76@yahoo.com പറഞ്ഞു...

angayude rachanakal hirdhayathil thattunnu.nanmakal ashamsikkunnu.

Unknown പറഞ്ഞു...

വിശ്വാസം പോലെ ഭവിക്കട്ടേ...നല്ല എഴുത്ത്...