കരഞ്ഞിരിക്കുന്ന കാഴ്ച കണ്ടു ഞാന്‍ ,
കലിയടങ്ങാത്ത കരിമരുന്നിന്‍റെ,
ഗര്‍ജ്ജനങ്ങള്‍ക്ക് നടുവിലാണവന്‍!
അലിവുവന്നില്ല എന്‍മനസ്സിലും,  
ആര്‍ക്കുവേണ്ടി ഞാനലിവു കാട്ടണം !ആരോപ്രസവിച്ച ഏതോ കുഞ്ഞവന്‍!
യുദ്ധഭൂമിയില്‍ ഉറ്റവരുണ്ട് ചേതനയറ്റ്,
ഞെട്ടിയില്ല ,ഞാനെന്തിനുഞ്ഞെട്ടണം ,
അവരെന്‍റെ ബന്ധുവല്ല ..!.
വാരിയെല്ലുകള്‍ക്കിടയിലെന്‍ഹൃദയം 
കരിങ്കല്ലു പോലെ കരുതി വച്ചു ഞാന്‍ , അലിവുള്ളൊരു പുഞ്ചിരി പോലും
അന്യര്‍ക്കായി വെറുതെ നല്‍കില്ല .,
എനിക്കുവേണമീ ലോകമൊക്കെയും ,
അടക്കി വാഴണം ദേവ ലോകവും !!!!
മനുഷ്യനെന്നെന്നെ വിളിക്കുവോരോട്
മറുപടിയായ് എന്തുപറയണം !!!!!.
*************************************
 
 
 
4 അഭിപ്രായങ്ങൾ:
priyappetta sahodaranu ellaavidha ashamsakalum nerunnu....
manushante kroothayil anatharakunna kunjungalum,vikrthamakunna bhoomiyum..thankalkku yellavidha ashamsakalum.
yudham nadine nashippikkunnu.uttavarude verpadil vedanikkunnavar..nammude manasashiyodulla angayude chodhyam....kollam...yella asamssakalum.
യുദ്ധഭൂമിയിലെ ഹൃദയസ്പറ്ശിയായ ഒരു രംഗം...കൊള്ളാം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ