വിശ്വാസത്തിന്‍റെ മുദ്രവച്ച വീട്ടില്‍ 
അവിഹിതത്തിന്‍റെ കഞ്ഞി തിളയ്ക്കുന്നു ..!
വിഭവ സമൃദ്ധ ഭക്ഷണം സ്വന്തം
പുരയില്‍ തിളയ്ക്കുമ്പോള്‍ 
തെരുവിലെ എച്ചിലിനുള്ള അലച്ചില്‍ ..!
ബന്ധങ്ങളുടെ കണ്ണികള്‍ പൊട്ടിച്ചു 
സ്വാര്‍ഥ സുഖങ്ങളിലലയുമ്പോള്‍ 
കണ്ണികള്‍ക്കിടയില്‍ അമരുന്ന 
അരുമക്കുരുന്നുകളുടെ കരച്ചില്‍ .!
തകരുകയാണ് ബന്ധങ്ങള്‍ 
പെരുകുകയാണ് വിലാപങ്ങള്‍ ..!
ബന്ധങ്ങളില്ലാത്ത , ബന്ധനങ്ങളില്ലാത്ത 
ലോകത്തെ സഞ്ചാരമാണ് 
ഇന്നിന്റെ ഇഷ്ടം ..!   
 
 
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ