പേജുകള്‍‌

ലേബലുകള്‍

2012, മാർച്ച് 24, ശനിയാഴ്‌ച

എന്റെ ചിത്രം .


എന്‍റെ  തൂലികയില്‍ നിന്നടര്‍ന്നു വീണതെന്‍റെ 
ഹൃദയ രക്തമായിരുന്നു
അത് നക്കിക്കുടിച്ചു നീ
ഒരു പിശാചിനെപ്പോലെ ചീറി .

ഞാന്‍ വരച്ചതെന്‍റെ

കാഴ്ചകളുടെ ചിത്രമാണ് !
അത് ചീന്തിക്കീറി ചിരിച്ചു നീ
എന്‍റെ കണ്ണുകളെ ചൂഴ്ന്നെറിഞ്ഞു!

ഇന്നലെ എന്‍റെ  സ്വപ്‌നങ്ങള്‍

ഒരു ചിത്രശലഭത്തെപ്പോലെ
തേന്‍ തേടി നടന്നു .
ഒരു വിഷച്ചെടി നട്ടെന്‍റെ
മോഹ ശലഭങ്ങളെ
ഇന്ന് നീ കൊന്നു !

എനിക്കും നിനക്കും വേണ്ടി മാത്രമല്ല

ഈ ലോകം ,
നാളെ എല്ലാം വിട്ടുപോകാന്‍-
വിധിക്കപ്പെട്ടവരാണ് നമ്മള്‍ !

പിന്നെന്തിനാണ് ഞാന്‍ എനിക്കെന്നും

നീ നിനക്കെന്നും കടി പിടി കൂടുന്നത് !

ജീവിക്കുവാനൊരു പാത തിരയണം

അതിനെന്തിനാണ് പരസ്പരം
പടവെട്ടി ചാവുന്നത് !

ചിന്ത  ചന്ത മുള്ളതും,

കാഴ്ച ഉള്‍ക്കാഴ്ചയുള്ളതും,
പാത സന്മാര്‍ഗമുള്ളതും ,
അറിവു നന്മ തിരിച്ചറിയുന്നതും,
ഇങ്ങനെ ഗുണ ഗണങ്ങളില്‍ നമ്മളായാല്‍
വളരുന്നത്  നല്ലൊരു ലോകമാണ്.
---------------------------------------------   

അഭിപ്രായങ്ങളൊന്നുമില്ല: