കരയരുത് സോദരാ ...
നിന്റെ കണ്ണുനീര്‍ കാണുവാനുള്ള
ഹിര്ദയം എനിക്കില്ല !
നീ കരയുന്നതിന്റെ കാരണം
ഞാനൂഹിക്കുന്നു ..
"നിന്നെ ആരോ വേദനിപ്പിച്ചിരിക്കാം.!"
നീയും ഇതുപോലെ ആരെയെല്ലാം
വേദനിപ്പിച്ചിട്ടുണ്ടാവാം
അയല്‍ക്കാരെ,അമ്മയെ,ബന്ധുക്കളെ,
അങ്ങനെ...അങ്ങനെ ...!
അവരനുഭവിച്ച വേദനയുടെ ഒരല്‍പം
ഇപ്പോള്‍ നീ അനുഭവിക്കുന്നു..!
ഇപ്പോള്‍ വേദനയുടെ ആഴം നിനക്കറിയാം ..!
സ്വാര്‍ത്ഥ ലാഭം കൊതിക്കുന്ന മനസ്സ് മാറ്റൂ സോദരാ
അപ്പോള്‍ നമ്മളില്‍ നന്മയുണ്ടാവും
നന്മയുടെ വഴി ഇടുങ്ങിയതാണ്
തിന്മയുടെതോ അതി വിശാലവും ..!
"ഇവനാരാ സമാധാനത്തിന്റെ പ്രവാചകനോ "എന്ന്
നന്മയുടെ വെളിച്ചം കൊതിക്കുന്ന നമ്മെ
പരിഹസിക്കാം ..
ക്ഷമിക്കുക, അവര്‍ മുഖത്ത് തുപ്പിയാലും.
നമ്മള്‍ ഒന്ന് കുളിച്ചാല്‍ മതിയല്ലോ
അവരുടെ ഉമിനീര്‍ വറ്റുമ്പോള്‍ ,
അവര്‍ പിന്മാറും..
ക്ഷമ നശിച്ചാല്‍ അവിടെ സമാധാനം നഷ്ട്ടപ്പെടും
നമുക്ക് ക്ഷമയുടെ മാര്‍ഗ്ഗം സ്വീകരിക്കാം
അതാണ് നന്മയുടേയും.
*******************************************
*******************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ