ഞാനും നീയും ചേര്‍ന്നതാണ് നമ്മള്‍.
തമ്മില്‍ തര്‍ക്കിച്ചു നമ്മള്‍ നമ്മളല്ലാതാകുന്നു..!
എന്റെ നിന്റെ എന്ന് ചൊല്ലുമ്പോള്‍
നോവുന്നത് നമുക്കാണ് !
നന്മ വിളയിക്കാന്‍ നമ്മളൊന്നാകണം..
നാളെ വിടരുന്ന നല്ല പുലരിയില്‍
നമ്മള്‍ പുഞ്ചിരി മുല്ലയാവണം..
ചിന്ത ഉലയിലിട്ടായുധമല്ല
ചന്തമുള്ളൊരു സംസ്കാരമാക്കണം..
    
അഹന്ത നമ്മളെ വെന്തെരിക്കാതെ
ആര്‍ദ്രതയില്‍ മനസ്സ് താഴ്ത്തുക.
***********************************
***********************************
 
 
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ