സ്വപ്നം വിതച്ചൊരു ബാല്യം ചികഞ്ഞു ഞാന്‍
പിന്നിലേയ്ക്കൊന്നു നടന്നു .
മുളപൊട്ടാ-വിത്തുകള്‍ കൂട്ടിവച്ചിന്നു
നഷ്ടം കണക്കുകൂട്ടുന്നു!...,
കൂട്ടിക്കിഴിച്ചെന്‍റെ ജീവിതം നോക്കവേ..,
നഷ്ടങ്ങളാണല്ലോ ബാക്കി..!!
ഒരു ചോറ്റു പാത്രത്തിലൊന്നിച്ചു തിന്നവര്‍
ഇന്നു കണ്ടാലറിയില്ല..!,
ഒരിയ്ക്കലും പിരിയില്ലെന്നു പറഞ്ഞവര്‍
ഇന്നു കാണാനറയ്ക്കുന്നു..!!,
ആത്മ സഖിയ്ക്കായി കാത്തുവെച്ച എന്‍റെ
ആത്മാവു വെന്തു നീറുന്നു..!!!,
ആഴിയ്ക്കു മീതേ തുഴയുന്ന ജീവിതം
ആധിയിലാണല്ലോ എന്നും..!!!!
എന്‍ ചക്രവാളത്തിലെ കാഴ്ചകള്‍ കാണുമ്പോള്‍
ഞെട്ടിത്തരിച്ചു പോകുന്നു..!
അലിവാല്‍ തുടിക്കുന്ന ഹൃദയത്തിലാഴത്തില്‍
ആഞ്ഞാഞ്ഞു കുത്തുന്നു വാക്കാല്‍ ..!!,
മരിയ്ക്കാത്ത നെഞ്ചിലെ മാംസങ്ങള്‍ ചീന്തി
കഴുകന്‍ വിഴുങ്ങുന്ന കാഴ്ച..!!!
സ്നേഹത്തില്‍ കപട വിഷം ചേര്‍ത്തു മനുഷ്യനെ
കൊന്നു തിന്നുന്നെന്‍റെ കൂട്ടര്‍ ..!!!
കാമ വിശപ്പാറ്റാന്‍ പച്ച മാംസത്തിനായ്
പിഞ്ചു കുഞ്ഞുങ്ങളെ ചീന്തി കൊന്നീടുന്നു ..!!
ദുര്‍ മന്ത്രവാദിതനന്‍ വാക്കാലെ പുത്രരെ
ഇന്നും കുരുതിക്കളങ്ങളില്‍ കൊല്ലുന്നു..!!
പട്ടിണി മാറ്റുവാന്‍ പാതിരാവില്‍
വിവസ്ത്രയായ് പച്ച മാംസം പങ്കുവയ്ക്കുന്നു..!!!
ജീവിയ്ക്കുവാനിന്നു മത്സരം കാണിച്ചു
മനസ്സാക്ഷി താഴിട്ടു പൂട്ടി..,
അസ്വസ്തതയാലെ ഊണി-ല്ലുറക്കില്ല
നേട്ടങ്ങള്‍ കൂട്ടുവാനോട്ടം..!!
ഓടിയോടിയവന്‍ ക്ഷീണിതനാകുമ്പോള്‍
സ്നേഹിയ്ക്കുവാനാരുമില്ല..!!
സ്നേഹങ്ങളിന്നു വെറും സ്വാര്‍ത്ഥ ലാഭത്തിന്‍
കച്ചവടച്ചരക്കല്ലേ..?!!!.
----------------------------------------------------------------------------------------
പിന്നിലേയ്ക്കൊന്നു നടന്നു .
മുളപൊട്ടാ-വിത്തുകള്‍ കൂട്ടിവച്ചിന്നു
നഷ്ടം കണക്കുകൂട്ടുന്നു!...,
കൂട്ടിക്കിഴിച്ചെന്‍റെ ജീവിതം നോക്കവേ..,
നഷ്ടങ്ങളാണല്ലോ ബാക്കി..!!
ഒരു ചോറ്റു പാത്രത്തിലൊന്നിച്ചു തിന്നവര്‍
ഇന്നു കണ്ടാലറിയില്ല..!,
ഒരിയ്ക്കലും പിരിയില്ലെന്നു പറഞ്ഞവര്‍
ഇന്നു കാണാനറയ്ക്കുന്നു..!!,
ആത്മ സഖിയ്ക്കായി കാത്തുവെച്ച എന്‍റെ
ആത്മാവു വെന്തു നീറുന്നു..!!!,
ആഴിയ്ക്കു മീതേ തുഴയുന്ന ജീവിതം
ആധിയിലാണല്ലോ എന്നും..!!!!
എന്‍ ചക്രവാളത്തിലെ കാഴ്ചകള്‍ കാണുമ്പോള്‍
ഞെട്ടിത്തരിച്ചു പോകുന്നു..!
അലിവാല്‍ തുടിക്കുന്ന ഹൃദയത്തിലാഴത്തില്‍
ആഞ്ഞാഞ്ഞു കുത്തുന്നു വാക്കാല്‍ ..!!,
മരിയ്ക്കാത്ത നെഞ്ചിലെ മാംസങ്ങള്‍ ചീന്തി
കഴുകന്‍ വിഴുങ്ങുന്ന കാഴ്ച..!!!
സ്നേഹത്തില്‍ കപട വിഷം ചേര്‍ത്തു മനുഷ്യനെ
കൊന്നു തിന്നുന്നെന്‍റെ കൂട്ടര്‍ ..!!!
കാമ വിശപ്പാറ്റാന്‍ പച്ച മാംസത്തിനായ്
പിഞ്ചു കുഞ്ഞുങ്ങളെ ചീന്തി കൊന്നീടുന്നു ..!!
ദുര്‍ മന്ത്രവാദിതനന്‍ വാക്കാലെ പുത്രരെ
ഇന്നും കുരുതിക്കളങ്ങളില്‍ കൊല്ലുന്നു..!!
പട്ടിണി മാറ്റുവാന്‍ പാതിരാവില്‍
വിവസ്ത്രയായ് പച്ച മാംസം പങ്കുവയ്ക്കുന്നു..!!!
ജീവിയ്ക്കുവാനിന്നു മത്സരം കാണിച്ചു
മനസ്സാക്ഷി താഴിട്ടു പൂട്ടി..,
അസ്വസ്തതയാലെ ഊണി-ല്ലുറക്കില്ല
നേട്ടങ്ങള്‍ കൂട്ടുവാനോട്ടം..!!
ഓടിയോടിയവന്‍ ക്ഷീണിതനാകുമ്പോള്‍
സ്നേഹിയ്ക്കുവാനാരുമില്ല..!!
സ്നേഹങ്ങളിന്നു വെറും സ്വാര്‍ത്ഥ ലാഭത്തിന്‍
കച്ചവടച്ചരക്കല്ലേ..?!!!.
----------------------------------------------------------------------------------------
 
 
