ചുട്ടു പഴുത്തൊരറബിമണല്‍ത്തരി _
പറയുന്നുണ്ടൊരു നൂറു കഥ !
പ്രവാസ ജീവിത ദുരിതം പേറിയ
കരളു കരിഞ്ഞൊരു നൂറു കഥ .
അറബിക്കഥയിലെ സുല്‍ത്താനാകാന്‍
മോഹം കൊണ്ട് പറന്നവരും,
ജീവിത ദുരിതം മാറ്റാനായി
ഭാഗ്യം തേടിയണഞ്ഞവരും ,
ചിറകുകരിഞ്ഞു പിടഞ്ഞു കരഞ്ഞ്
കണ്ണീരിററിയ കദന കഥ ..!
പൊരിയും വെയിലില്‍ പണിചെയ്യുമ്പോള്‍,
പൊരിയും വെയിലില്‍ പണിചെയ്യുമ്പോള്‍,
മോഹം കരിയുകയാണിവിടെ..!
കനലുകളെരിയുംമനസ്സും പേറി
ദുരിതക്കാട്ടില്‍ അലയുമ്പോള്‍ ,
ആശ്വാസ്സത്തിരി വെട്ടം കണ്ടാല്‍
അല്പമിരിക്കാനാശിക്കും,
അലറിവിളിക്കാന്‍ ദുഖംനില്‍ക്കേ
അടിമപ്പണിയില്‍ ജീവിപ്പോര്‍
അലമുറയിട്ടു വിളിക്കും യന്ത്ര നടുവില്‍
യാന്ത്രിക ജീവിതരായ് ...!
ആശ്രയമില്ലാതലയും ജീവനു_
ആരാണിവിടെ തുണയേകാന്‍ .?
അധികാഹാരം കുപ്പത്തൊട്ടികള്‍
കൂനകണക്ക് കഴിക്കുമ്പോള്‍
ഒട്ടിയ വയറു നിറയ്ക്കാനല്‍പ്പം
ഉണക്കറൊട്ടിക്കലയുന്നോര്‍...!!!!
ഉറ്റവര്‍ക്കന്ത്യചടങ്ങ് നടക്കെ-
അലറും യന്ത്ര ക്കീഴില്‍
ഹൃദയം ഇടറിയൊരല്‍പ്പമിരിക്കുന്നോര്‍.!!
ഹൃദയം ഇടറിയൊരല്‍പ്പമിരിക്കുന്നോര്‍.!!
പിഞ്ചുകുരുന്നിനൊരുമ്മ കൊടുക്കാന്‍
ഇന്‍റര്‍നെറ്റിന്‍ചുണ്ടത്ത്.!!!
മോഹങ്ങള്‍ക്കൊരു തടവറതീര്‍ത്ത്
ജീവിത സൌഭാഗ്യങ്ങള്‍നേടാന്‍-
മനസ്സിനെ സ്വയ-സാന്ത്വന മരവിപ്പുവരുത്തി,
ജീവിക്കുന്നു പ്രവാസിയായ്.
-----------------------------------------------------------------------  
 
 
